കര്‍ണാടക ട്രയിലര്‍ മാത്രം; മുഴുവന്‍ സിനിമ 2019ലെന്ന് ടിഡിപി മന്ത്രി

കര്‍ണാടക ട്രയിലര്‍ മാത്രം; മുഴുവന്‍ സിനിമ 2019ലെന്ന് ടിഡിപി മന്ത്രി

കര്‍ണാടക തെരഞ്ഞടുപ്പ് ഒരു ട്രയിലര്‍ മാത്രമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ക്ക് ട്രയിലറിന് പിന്നാലെ മുഴുന്‍ സിനിമയും കാണാമെന്ന് നരാ ലോകേഷ്‌ 

ഹൈദരബാദ്: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആന്ധ്രാ പ്രദേശ്
ഐടി മന്ത്രി നാര ലോകേഷ്. കര്‍ണാടക തെരഞ്ഞടുപ്പ് ഒരു ട്രയിലര്‍ മാത്രമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ക്ക് ട്രയിലറിന് പിന്നാലെ മുഴുന്‍ സിനിമയും കാണാമെന്നും നരേഷ് പറഞ്ഞു.ധര്‍മ്മ പോരാട്ട സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുമെന്നു കരുതിയാണ് തെലുഗുദേശം പാര്‍ട്ടി 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിച്ചത്. എന്നാല്‍ അത് അബദ്ധമായിപ്പോയെന്ന് മനസിലായെന്നും മന്ത്രി വ്യക്തമാക്കി. അന്നത്തെ സഖ്യം ബിജെപിക്ക് ഏറെ നേട്ടമായി. സംസ്ഥാനത്ത് പല വാര്‍ഡുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇനി അത്തരമൊരു അവസരം ടിഡിപി ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവും ധര്‍മ്മപോരാട്ടം സഭയില്‍ പങ്കെടുത്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com