ശിവസേന - ബിജെപി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണത്തിലേറും; മുന്നറിയിപ്പുമായി ബിജെപി നേതാവ്

ശിവസേന - ബിജെപി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണത്തിലേറും; മുന്നറിയിപ്പുമായി ബിജെപി നേതാവ്

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയിലെ ബിജെപി - ശിവസേന സഖ്യം തുടര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി മുതിര്‍ന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍

മുംബൈ: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയിലെ ബിജെപി - ശിവസേന സഖ്യം തുടര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുന്നറിയിപ്പുമായി മുതിര്‍ന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍. മുന്നണിയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് ബിജെപി നേതാവിന്റെ മുന്നറിയിപ്പ്്

അതുകൊണ്ട് തന്നെ ശിവസേനയുമായി സഖ്യം തുടരാന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കുകയാണെന്നും സഖ്യം തകര്‍ന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പല്‍ഘാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയുടെ നീക്കം തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മഹാരാഷ്ടയിലെ പല്‍ഗാര്‍  ലോക്‌സഭാ മണ്ഡലത്തില്‍ നാളെയാണ് വോട്ടിംഗ്. ബിജെപിയും ശിവസേനയും തമ്മില്‍ നേരിട്ടാണ് ഏറ്റുമുട്ടല്‍. ബിജെപിയുടെ സിറ്റിംഗ് മണ്ഡലത്തില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയിരുന്നു.  ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച എംപി ചിന്തമാന്‍ വനാഗയുടെ മകനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ശിവസേന ബിജെപിയെ ചതിച്ചെന്ന് ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ രാജേന്ദ്ര ഗവിതിന് സീറ്റു നല്‍കുന്നതും സേനയ്‌ക്കെതിരു നില്‍ക്കുന്നതും പിന്നില്‍നിന്ന് കുത്തുന്നതിനു സമാനമാണെന്ന് ശിവസേനയും അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com