മോമോസ് വേണമെന്ന് വാശിപിടിച്ചു കരഞ്ഞു; ആറു വയസുകാരനെ അച്ഛന്‍ കനാലില്‍ എറിഞ്ഞു കൊന്നു

സഞ്ജയ് മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കി
മോമോസ് വേണമെന്ന് വാശിപിടിച്ചു കരഞ്ഞു; ആറു വയസുകാരനെ അച്ഛന്‍ കനാലില്‍ എറിഞ്ഞു കൊന്നു

ന്യൂഡല്‍ഹി; മോമോസ് വേണമെന്ന് വാശിപ്പിടിച്ചതില്‍ പ്രകോപിതനായി അച്ഛന്‍ ആറ് വയസുകാരനായ മകനെ ആഗ്ര കനാലിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 31 കാരനായ സഞ്ജയ് അല്‍വി എന്നയാളാണ് കരഞ്ഞു ബഹളം വെച്ചതിന് കുഞ്ഞിനെ എടുത്ത് കനാലിലേക്ക് എറിഞ്ഞത്. ഈ സമയം സഞ്ജയ് മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കി. 

ഖാധര്‍ പുലിയയില്‍ ഇയാള്‍ ആറ് വയസുകാരനായ തന്റെ മകനൊപ്പമാണ് വന്നത്. അവിടെ എത്തിയപ്പോള്‍ മോമോസ് വേണമെന്ന് പറഞ്ഞ് കുട്ടി കരഞ്ഞു. ഇതില്‍ ദേഷ്യപ്പെട്ടാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. കുട്ടിയെ വലിച്ചെറിയുന്നതു കണ്ട അടുത്തുനിന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ റിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com