പരാതിപ്പെട്ട 9 സ്ത്രീകളെ പിരിച്ചുവിട്ടു, ഓള്‍ ഇന്ത്യ റേഡിയോ ആരോപണവിധേയനൊപ്പം

പരാതിക്കാരെ ഒന്നാകെ പുറത്താക്കിയെങ്കിലും ആരോപണ വിധോയനായ ഭാര്‍തി ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്
പരാതിപ്പെട്ട 9 സ്ത്രീകളെ പിരിച്ചുവിട്ടു, ഓള്‍ ഇന്ത്യ റേഡിയോ ആരോപണവിധേയനൊപ്പം

പ്രൊഡ്യൂസര്‍ക്കെതിരെ മീ ടു ക്യാമ്പെയ്‌നിലൂടെ ലൈംഗീഗ ആരോപണം ഉന്നയിച്ച ഓള്‍ ഇന്ത്യ റേഡിയോയിലെ ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി റിപ്പോര്‍ട്ട്. ഒന്‍പത് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. മധ്യപ്രദേശ് പ്രോഗ്രാം അസിസ്റ്റന്‍ഡ് ഡയറക്ടറായ രത്‌നകുമാര്‍ ഭാര്‍തിക്കെതിരെയായിരുന്നു ആരോപണം. 

ഭാര്‍തിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്റേര്‍ണല്‍ കംപ്ലെയിന്റെ കമ്മിറ്റി രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതി ഉന്നയിച്ച 9 സ്ത്രീകളേയും ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരെ ഒന്നാകെ പുറത്താക്കിയെങ്കിലും ആരോപണ വിധോയനായ ഭാര്‍തി ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്. 

ധര്‍മശാല, ഒബ്ര, രാംപൂര്‍, കുരുക്ഷേത്ര, ഡല്‍ഹി എന്നീ സ്റ്റേഷനുകളില്‍ നിന്നും സമാനമായ ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്ക് പേരിന് താക്കീത് ശിക്ഷ മാത്രം കൊടുത്തപ്പോള്‍, പരാതി ഉന്നയിച്ച ജീവനക്കാരെയെല്ലാം ജോലിയില്‍ നിന്നും പുറത്താക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com