വ്യാജബിരുദ സർട്ടിഫിക്കറ്റ് : എബിവിപി നേതാവ് ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു

കേസിൽ ഡൽഹി ഹൈക്കോടതിയിൽ സർവകലാശാല റിപ്പോർട്ട‌് നൽകാനിരിക്കെയാണ‌് രാജി‌
വ്യാജബിരുദ സർട്ടിഫിക്കറ്റ് : എബിവിപി നേതാവ് ഡൽഹി സർവകലാശാല യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി :  വ്യാജബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന എബിവിപി നേതാവ് അങ്കിവ് ബസോയ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. എംഎ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച‌്  പ്രവേശനം നേടിയ കേസിൽ ഡൽഹി ഹൈക്കോടതിയിൽ സർവകലാശാല റിപ്പോർട്ട‌് നൽകാനിരിക്കെയാണ‌് രാജി‌.

മുഖം രക്ഷിക്കുന്നതിന്റെ ഭാ​ഗമായി ബസോയയോട് രാജിവെക്കാൻ എബിവിപി ആവസ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എബിവിപിയിൽ നിന്നും ബസോയയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം തീർന്ന് റിപ്പോർട്ട് വരുന്നതു വരെ സംഘടനയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായും എബിവിപി പ്രസ്താവനയിൽ അറിയിച്ചു. 

ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാൻ തമിഴ്‌നാട്ടിലെ തിരുവള്ളുർ സർവകലാശാലയിൽ നിന്നും ബുദ്ധിസ്റ്റ് സ്റ്റഡീസിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് അങ്കിവ് സമർപ്പിച്ചത്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി എൻഎസ് യു വാണ് പരാതി നൽകിയത്. തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ അങ്കിവ് ബസോയ തിരുവള്ളുവർ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർ്ടടുകളുണ്ടായിരുന്നു. 20നകം അങ്കിവിന്റെ ബിരുദം സംബന്ധിച്ച് ആധികരികത ഉറപ്പുവരുത്തണമെന്ന് സർവകലാശാലക്ക് ഡൽഹി ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com