ബിജെപി എംഎല്‍എ; 27,150 കോടിയുടെ ഉടമ; ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചത് 8540 കോടി

ബിജെപി എംഎല്‍എ; 27,150 കോടിയുടെ ഉടമ; ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചത് 8540 കോടി

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കെട്ടിട നിര്‍മ്മാതാവ്, മുംബൈ മലബാര്‍ ഹില്ലില്‍ നിന്നുള്ള ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കെട്ടിട നിര്‍മ്മാതാവ്, മുംബൈ മലബാര്‍ ഹില്ലില്‍ നിന്നുള്ള ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധ. കൈവശം 27,150 കോടിയുടെ സ്വത്ത്. റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍മാരെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയാണ് സര്‍വെ നടത്തിയത്.

കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ലോധയുടെ സമ്പത്ത് അന്ന് 18,610 കോടിയായിരുന്നു. ബംഗളൂരുവിലെ എംബസി പ്രോപ്പര്‍ട്ടി ഉടമ  ജിതേന്ദ്ര വിര്‍വാനിയാണ് ഇക്കുറി രണ്ടാമത്. ആസ്തി 23, 160 കോടി. മൂന്നാംസ്ഥാനം ഡിഎല്‍എഫിന്റെ പ്രമോട്ടര്‍ രാജീവ് സിങ്ങാണ്.

2780 കോടി രൂപയുടെ സ്വത്തുമായി ഡിഎല്‍എഫ് ചെയര്‍മാന്‍ കെപി സിങ്ങിന്റെ മകള്‍ രേണുക തല്‍വാറാണ് കെട്ടിട നിര്‍മ്മാണ രംഗത്തുള്ള വനിതകളിലെ ഏറ്റവും സമ്പന്ന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com