പുകയിലയ്‌ക്കെതിരെ വന്മതില്‍ ഇനിയില്ല; തീയറ്ററുകളില്‍ ഇനി പുതിയ പരസ്യം

പുകയിലയ്‌ക്കെതിരായ ബോധവത്കരണത്തിന് പുതിയ പരസ്യം പ്രദര്‍ശിപ്പിക്കുവാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം
പുകയിലയ്‌ക്കെതിരെ വന്മതില്‍ ഇനിയില്ല; തീയറ്ററുകളില്‍ ഇനി പുതിയ പരസ്യം

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ഔട്ട് ആവുന്നത് എന്തൊരു കഷ്ടമാണ്. തീയറ്ററുകളില്‍ പുകയിലയ്‌ക്കെതിരായ സന്ദേശം നല്‍കി നിന്നിരുന്ന വന്‍മതിലിനെ ഇനി കാണാനാവില്ല. പുകയിലയ്‌ക്കെതിരായ ബോധവത്കരണത്തിന് പുതിയ പരസ്യം പ്രദര്‍ശിപ്പിക്കുവാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. 

പുകയിലയ്‌ക്കെതിരെ നമുക്കൊരു വന്‍മതില്‍ ഉയര്‍ത്താം എന്ന പരസ്യത്തിന് പകരം സുനിത, പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍ എന്നീ പരസ്യങ്ങള്‍ ഉപയോഗിക്കുവാനാണ് നിര്‍ദേശം. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ പരസ്യങ്ങളാവും തീയറ്ററുകളില്‍ കാണുക. 

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം മാറ്റിയായിരുന്നു ദ്രാവിഡിന്റെ പരസ്യം വരുന്നത്. സ്‌ലിപ്പില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അല്ലെങ്കില്‍ എന്റെ ടീമിനു മുഴുവന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുത് എന്ന ദ്രാവിഡിന്റെ ഡയലോഗുകള്‍ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com