ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ വാചകത്തിലെ പിഴവ് തിരുത്തണം; കുര്യന്‍ ജോസഫിന്റെ കത്ത്

രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസായ നിയമിച്ചുള്ള ഉത്തരവില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നായിരുന്നു എഴുതിയിരുന്നത്
ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ വാചകത്തിലെ പിഴവ് തിരുത്തണം; കുര്യന്‍ ജോസഫിന്റെ കത്ത്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി തയ്യാറാക്കിയ സത്യപ്രതിജ്ഞാ വാചകത്തിലെ പിഴവ് തിരുത്തണം എന്ന് ആവശ്യപ്പെട്ട് കത്ത്. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് രാഷ്ട്രപതി ഭവന് കത്തയച്ചിരിക്കുന്നത്. 

രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസായ നിയമിച്ചുള്ള ഉത്തരവില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നായിരുന്നു എഴുതിയിരുന്നത്. എന്നാല്‍ സത്യപ്രതിജ്ഞയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നാണ് പറഞ്ഞത്. രാഷ്ട്രപതി ഭവനാണ് സത്യപ്രതിജ്ഞാ തയ്യാറാക്കിയത്. ഇനി വരും നാളുകളിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്ന് ഉപയോഗിക്കണം എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com