രാജി വയ്ക്കില്ല, ആരോപണം കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന്എം ജെ അക്ബര്‍

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം അപവാദം വൈറല്‍പനി പോലെ പരക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും മന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിക്ക് ഇ-മെയില്‍ വഴി രാജിക്കത്ത് അയച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ
രാജി വയ്ക്കില്ല, ആരോപണം കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന്എം ജെ അക്ബര്‍

ന്യൂഡല്‍ഹി: വിദേശകാര്യസഹമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് എം ജെ അക്ബര്‍. കെട്ടിച്ചമച്ച ആരോപണങ്ങളാണ് തനിക്കെതിരെ ഉണ്ടായ മീ ടൂ വെളിപ്പെടുത്തലുകള്‍. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിച്ഛായ തര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണിതിന് പിന്നിലെന്നാണ് കരുതുന്നത്. ഇപ്പോള്‍ ആരോപണം ഉന്നയിച്ച പ്രിയാ രമണി താന്‍ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അക്ബര്‍ അവകാശപ്പെട്ടിരുന്നു. 

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം അപവാദം വൈറല്‍പനി പോലെ പരക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും മന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിക്ക് ഇ-മെയില്‍ വഴി രാജിക്കത്ത് അയച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. 

പതിനൊന്നോളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ആഫ്രിക്കന്‍ സന്ദര്‍ശനം റദ്ദാക്കി രാജ്യത്തേക്ക്് തിരിച്ചെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹം ന്യൂഡല്‍ഹിയിലെത്തിയത്. മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ എം ജെ അക്ബറെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തിരക്കിട്ട ചര്‍ച്ചകളും നടന്നു. എന്നാല്‍ രാജിവയ്ക്കില്ലെന്ന മന്ത്രിയുടെ ഉറച്ച തീരുമാനത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com