24 വർഷം മുൻപ് നടന്ന വ്യാജ ഏറ്റുമുട്ടൽ; ഏഴ് സൈനിക ഉദ്യോ​ഗസ്ഥർക്ക് ജീവപര്യന്തം 

വ്യാജ ഏറ്റുമുട്ടലിലൂടെ അഞ്ച് പേരെ വധിച്ച കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ ജീവപര്യന്തം തടവ്
24 വർഷം മുൻപ് നടന്ന വ്യാജ ഏറ്റുമുട്ടൽ; ഏഴ് സൈനിക ഉദ്യോ​ഗസ്ഥർക്ക് ജീവപര്യന്തം 

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടലിലൂടെ അഞ്ച് പേരെ വധിച്ച കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ ജീവപര്യന്തം തടവ്. 24 വര്‍ഷം മുന്‍പ് അസമില്‍ വച്ചുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്. മേജര്‍ ജനറല്‍ എകെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍എസ് സിബിരേന്‍, ക്യാപ്റ്റന്‍ ദിലീപ് സിങ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിങ്, നായിക്മാരായ അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവർക്കാണ് ശിക്ഷ. 2018 ജൂലായ് 16ന് കോടതി നടപടികള്‍ ആരംഭിച്ച് ജൂലായ് 27ന് പൂര്‍ത്തിയാക്കി ശനിയാഴ്ചയാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

1994 ഫെബ്രുവരി 18ന് അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ നടന്ന സംഭവത്തിലാണ് സൈനിക നടപടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്‍പത് പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു തേയില എസ്റ്റേറ്റ് മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലായിരുന്നു ഇവരെ പിടികൂടിയത്. അസമിലെ തീവ്രവാദി വിഭാഗമായ യു.എല്‍.എഫ്.എ അംഗങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതില്‍ അഞ്ച് പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. മറ്റ് നാല് പേരെ പിന്നീട് വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com