2892 കോടി ചെലവ്, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഇരട്ടിപൊക്കം, കൊടുങ്കാറ്റിനെ അതിജീവിക്കുന്ന ഉറപ്പ്; പട്ടേല്‍ പ്രതിമയുടെ അനാച്ഛാദനം നാളെ

2892 കോടി ചെലവ്, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഇരട്ടിപൊക്കം, കൊടുങ്കാറ്റിനെ അതിജീവിക്കുന്ന ഉറപ്പ്; പട്ടേല്‍ പ്രതിമയുടെ അനാച്ഛാദനം നാളെ

ലോകത്തെ ഏറ്റവും ഉയരമുളളതെന്ന് അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നാളെ രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരമുളളതെന്ന് അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നാളെ രാജ്യത്തിന് സമര്‍പ്പിക്കും. റെക്കോഡ് വേഗത്തില്‍ 33 മാസം കൊണ്ടാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന്റെ അനാച്ഛാദനം നിര്‍വഹിക്കുക. 

ഏകതയുടെ പര്യായം എന്ന പേരില്‍ 2013 ഒക്ടോബര്‍ 31നാണ് പ്രതിമയുടെ ശിലയിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി പൊക്കമാണ് ഇതിനുളളത്. നര്‍മ്മ അണക്കെട്ടിന് സമീപം പണികഴിപ്പിച്ചിരിക്കുന്ന എന്‍ജിനീയറിങ് അത്ഭുതം എന്നതിനുമപ്പുറം ചുരുങ്ങിയക്കാലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഇതിന്റെ മറ്റൊരു സവിശേഷത. 182 മീറ്റര്‍ ഉയരുമുളള പ്രതിമയുടെ നിര്‍മ്മാണം 33 മാസം കൊണ്ടാണ് പൂര്‍ത്തിയായത്. ചൈനയിലെ പ്രമുഖ നിര്‍മ്മിതിയായ ബുദ്ധ സ്റ്റാച്യൂവിന്റെ നിര്‍മ്മാണത്തിന് 11 വര്‍ഷം എടുത്ത സ്ഥാനത്താണ് ഇതിന്റെ വേഗത്തിലുളള പൂര്‍ത്തീകരണം.

2989 കോടി രൂപ ചെലവഴിച്ചുനിര്‍മ്മിച്ച പ്രതിമയുടെ നിര്‍മ്മാണചുമതല ഏറ്റെടുത്ത് നടത്തിയത് പ്രമുഖ കമ്പനിയായ എല്‍ആന്‍ഡ്ടിയാണ്. 1700 ടണ്‍ വെങ്കലമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. കോണ്‍ക്രീറ്റ് സിമന്റിന് പുറമേ റീഇന്‍ഫോഴ്‌സ്ഡ് സ്റ്റീല്‍ ഉള്‍പ്പെടെ ആധുനിക നിര്‍മ്മാണ സാമഗ്രികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഹൃദയഭാഗം വരെ പോകാന്‍ കഴിയുന്ന വിധമുളള എലിവേറ്റര്‍ സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 200 വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമേ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമ കേന്ദ്രീകരിച്ച് ഹോട്ടല്‍, മ്യൂസിയം, ഓഡിയോ വിഷ്യല്‍ ഗ്യാലറി എന്നി സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ പോലും അതിജീവിക്കാന്‍ കഴിയുന്ന വിധമാണ് പ്രതിമയുടെ നിര്‍മ്മാണരീതി.  ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തുന്ന ഭൂചലനത്തെ വരെ പ്രതിരോധിക്കാനുളള സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com