ഹൈദരാബാദ്: അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വേണ്ടിയും പ്രചാരണ രംഗത്ത് ഉണ്ടാവില്ലെന്ന്, ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതിലൂടെ ശ്രദ്ധേയനായ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നു പിന്‍വാങ്ങുകയാണെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കു വേണ്ടിയും പ്രചാരണ രംഗത്ത് ഇറങ്ങില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചു. സഹപ്രവര്‍ത്തകരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്റെ സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപിസിഎ) തെരഞ്ഞെടുപ്പു രംഗത്ത് ഉണ്ടാവുമെന്ന പ്രശാന്ത് കിഷോര്‍ അറിയിച്ചു. മികച്ച കാഴ്ചപ്പാടും പുരോഗമന ആശയവുമുള്ള നേതാക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐപിസിഎ.
2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും 2014 പൊതു തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആണ്. അടുത്ത തെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ ബിജെപിക്കൊപ്പമണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ