ഉത്തരാഖണ്ഡില്‍ വ്യോമസേന ഹെലികോപ്ടറിന് തീപിടിച്ചു ; നാലുപേര്‍ക്ക് പരിക്ക്

കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹെലിപ്പാഡിലാണ് സംഭവം
ഉത്തരാഖണ്ഡില്‍ വ്യോമസേന ഹെലികോപ്ടറിന് തീപിടിച്ചു ; നാലുപേര്‍ക്ക് പരിക്ക്

നൈനിറ്റാള്‍ :  ഉത്തരാഖണ്ഡില്‍ വ്യോമസേനയുടെ എംഐ-17 ഹെലിക്കോപ്റ്ററിനു തീപിടിച്ചു.  പൈലറ്റ് അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ലാന്‍ഡിങ്ങിനിടെ ഇരുമ്പു ഗര്‍ഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹെലിപ്പാഡിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ഗുപ്തകാശിയില്‍ നിന്നും കേദാര്‍നാഥിലേക്ക് വരികയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് സഹായം തേടിയാണ് പ്രാദേശിക ഭരണകൂടം വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്. 

സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com