സിബിഎസ്ഇ ചോദ്യചോര്‍ച്ച : പത്താം ക്ലാസ് കണക്ക്പരീക്ഷ വീണ്ടും നടത്തില്ല

ചോദ്യപേപ്പര്‍ ചോര്‍ന്ന പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പേപ്പറിന്റെ പുതിയ പരീക്ഷ മാസം 25 നായിരിക്കും നടക്കുകയെന്ന് സിബിഎസ്ഇ
സിബിഎസ്ഇ ചോദ്യചോര്‍ച്ച : പത്താം ക്ലാസ് കണക്ക്പരീക്ഷ വീണ്ടും നടത്തില്ല

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പത്താം ക്ലാസ് കണക്കുപരീക്ഷ വീണ്ടും നടത്തില്ല. വീണ്ടും പരീക്ഷ നടത്തേണ്ടെന്ന് സിബിഎസ്ഇ ബോര്‍ഡ് യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തരക്കടലാസ് വിശകലനം ചെയ്തശേഷമാണ് തീരുമാനം. ഇതുസംബന്ധിച്ച് സിബിഎസ്ഇയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. 

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പേപ്പറിന്റെ പുതിയ പരീക്ഷ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 25 നായിരിക്കും പുനഃപരീക്ഷ നടക്കുകയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 

ചോദ്യപേപ്പര്‍ ചോര്‍ന്ന 10 ഉം, 12 ഉം ക്ലാസ്സുകളിലെ പരീക്ഷ വീണ്ടും നടത്തുമെന്നായിരുന്നു സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഡല്‍ഹി എന്‍ഈര്‍സി, ഹരിയാന എന്നിവടങ്ങലില്‍ പുനഃപരീക്ഷ നടത്തുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തെ തുടര്‍ന്ന്, 15 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രാലയം അറിയിച്ചു. പത്താം ക്ലാസില്‍ രാജ്യത്ത് 14 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com