ലിംഗായത്തുകളെ വിഭജിക്കാന്‍ അനുവദിക്കില്ല;ന്യൂനപക്ഷ പദവിക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗൂഡാലോചന: അമിത് ഷാ 

ലിംഗായത്തുകളെ വിഭജിക്കാന്‍ അനുവദിക്കില്ല;ന്യൂനപക്ഷ പദവിക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗൂഡാലോചന: അമിത് ഷാ 

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

ബംഗലൂരു: ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. വീരശൈവ-ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനം അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. വീരശൈവ സന്യാസിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മതത്തിലേക്ക് രാഷ്ട്രീയത്തെ വലിച്ചിഴക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടല്ല താന്‍ ഇവിടെ എത്തിയത്. സന്യാസിസമൂഹത്തിന്റെ അനുഗ്രഹം തേടിയാണ് വന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ പലരും ആശങ്ക രേഖപ്പെടുത്തിയതായും അമിത് ഷാ വ്യക്തമാക്കി. ഭരണത്തിന്റെ അവസാനനാളുകളില്‍ നടത്തിയ ഈ നീക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത് ഏത് വിധേയനെയും തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ ബിജെപിയും ജനങ്ങളും ഈ ഗൂഡാലോചന തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകളില്‍  ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഇത് തകര്‍ക്കാന്‍ കോണ്‍ഗ്രസ് പൂഴിക്കടകന്‍ പ്രയോഗിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി എസ് യെദ്യൂരപ്പ ലിംഗായത്ത് സമുദായക്കാരനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com