രാജസ്ഥാനില്‍ ആം ആദ്മി പാര്‍ട്ടി ഇടതുപക്ഷവുമായി ചേര്‍ന്ന് സഖ്യത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2018 09:59 PM |
Last Updated: 11th April 2018 09:59 PM | A+A A- |

ന്യൂഡല്‍ഹി: ആസന്നമായിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സഖ്യം രൂപികരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സഖ്യം സംബന്ധിച്ച് ഇടതുപാര്‍ട്ടികളുമായി നാലുതവണ ചര്‍ച്ചകള്‍ നടത്തിയെന്നും പുരോഗതിയിലാണ് കാര്യങ്ങളെന്നും രാജസ്ഥാനിലെ മുതിര്‍ന്ന എ.എ.പി നേതാവ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി 200 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 20 മുതല്‍ 25 സീറ്റുകളിലും മത്സരിക്കാന്‍ ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സ്വതന്ത്ര എം.എല്‍.എമാരുമായും ചര്‍ച്ച നടത്തിയെന്നും ആപ് നേതാവ് പറഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇരുപാര്‍ട്ടികളും ആലോചിക്കുന്നത്.
അതേ സമയം ആം ആദ്മി പാര്‍ട്ടി രാജസ്ഥാന്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും വിമതനേതാവായ കുമാര്‍ വിശ്വാസിനെ നീക്കിയതായി പാര്‍ട്ടി വക്താവ് അശുതോഷ് പറഞ്ഞു. ദീപക് ബാജ്‌പേയിയെയാണ് പകരം നിയമിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വിശ്വാസിനെ എ.എ.പി മാറ്റിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി എ.എ.പിയില്‍ കെജ്‌രിവാളിനെതിരെ ഭിന്നസ്വരം ഉയര്‍ത്തിയ വിശ്വാസിനെതിരെ എ.എ.പി നടപടിയെടുത്തിരുന്നില്ല. 2017ല്‍ രാജസ്ഥാന്റെ ചുമതലയേറ്റെടുത്ത വിശ്വാസ് പിന്നീട് നാലുതവണ മാത്രമാണ് സംസ്ഥാനം സന്ദര്‍ശിച്ചിരുന്നത്. ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ട് ആപ് രാജസ്ഥാന്‍ നേതാക്കള്‍ ഡിസംബറില്‍ വിശ്വാസിന് കത്തെഴുതിയിരുന്നു.