ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2018 04:51 PM  |  

Last Updated: 14th April 2018 04:51 PM  |   A+A-   |  

tripura_cpim_copy

 

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയാതായി സിപിഎം. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം കഴിയുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.. ഇന്നലെ രാത്രിയിലാണ് സംഭവം. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ബസാറിന് സമീപത്തായിരുന്നു സംഭവം.

 

രാകേഷ് ധാര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിജെപിക്കാരുടെ ഗുണ്ടാമര്‍ദ്ദനത്തിനിരായി കൊല്ലപ്പെട്ടത്. രാകേഷിനെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന ഇയാളുടെ ശരീരം നിലത്തുതട്ടുന്നുന്നുണ്ടായിരുന്നു. അതേസമയം പൊലീസ്് ആത്മഹത്യയാണെന്നാണ് പൊലീസ് വാദം.