ഹൈദരബാദ്: അഞ്ചുവയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവം നടന്നത് ഒരു മാസം മുമ്പാണ്. കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. അമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കുറ്റക്കാരായവരെ പൊലീസ് ക്സ്റ്റഡിയിലെടുത്തു
കുട്ടിയെ കുളിപ്പിക്കുമ്പോള്‍ കുട്ടിയുടെ ഗുഹ്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
ജമ്മു കാശ്മീരിലെ കത്തുവയിലും ഉത്തര്‍പ്രദേശിലെ ഉന്നോയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിരുന്നു. കത്തുവയലെ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഉന്നാവോയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎല്‍എയും കൂട്ടാളികളുമായിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ