കുട്ടികളെ നോക്കാതെ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലും: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കുട്ടികളെ നോക്കാതെ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലും: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
കുട്ടികളെ നോക്കാതെ ഫെയ്‌സ്ബുക്കിലും വാട്ട്‌സ് ആപ്പിലും: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഗുരുഗ്രാം: കുട്ടികളെ ശ്രദ്ധിക്കാതെ സാമൂഹ്യ മാധ്യമങ്ങളില്‍ മുവുകിയിരുന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സെക്ടര്‍ 32ല്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ലക്ഷ്മി  എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരിഓം (35)  പൊലീസ് പിടിയിലായി. 

ഉറക്കത്തിലാണ് ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്.  പിതാവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്തു. കംപ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പിന്റെ ഉടമയാണ് ഹരിഓം.

2006 ല്‍ വിവാഹിതരായ ഹരിഓം ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. സമാധാനപരമായിരുന്നു കുടുംബ ജീവിതം എന്നാണ് ഹരി ഓം പൊലീസിനോടു പറഞ്ഞത്. ലക്ഷ്മിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഹരി പറയുന്നു. ഫോണ്‍ ലക്ഷ്മിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി. ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാന്‍ തുടങ്ങിയതായും ഭക്ഷണം പാകം ചെയ്യുകയോ വീട്ടുജോലികള്‍ ചെയ്യുകയോ പോലും ചെയ്യാതെ രാത്രിയും പകലും ഫോണില്‍ തന്നെ മുഴുകി. കുട്ടികളെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനും ലക്ഷ്മിക്ക് സമയമില്ലാതായതായും ഹരി  പറയുന്നു.

ഇതേച്ചൊല്ലി പതിവായി ലക്ഷ്മിയും താനും തമ്മില്‍ വഴക്കുണ്ടാവുമായിരുന്നു. ഇതോടെ  8 വയസുള്ള മകനെയും 10 വയസുള്ള മകളെയും ബോര്‍ഡിങ്ങ് സ്‌കൂളിലേക്ക് മാറ്റി.  എന്നാല്‍ കുട്ടികളെ അസാനിധ്യം പോലും ലക്ഷ്മിയെ ബാധിച്ചില്ലെന്നും ഫോണില്‍ ചെലവഴിക്കുന്ന സമയം കൂടുകയാണ് ചെയ്തതെന്നും ഹരി പറയുന്നു.  

സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്ക് പ്രണയബന്ധം ഉള്ളതായി തനിക്ക് സംശയം ഉണ്ടായിരുന്നെന്നും ഇതേ ചൊല്ലി വാക്കു തര്‍ക്കം ഉണ്ടായതായും ഹരി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com