കത്തുവ പ്രതിഷേധം ലണ്ടനിലും; മോദിക്കെതിരെ പ്ലക്കാര്‍ഡുകള്‍; തലകുനിച്ച് രാജ്യം

കോമണ്‍വെല്‍ത്ത് രാഷ്ട്ര മേധാവികളുടെ യോഗത്തിന് ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം
കത്തുവ പ്രതിഷേധം ലണ്ടനിലും; മോദിക്കെതിരെ പ്ലക്കാര്‍ഡുകള്‍; തലകുനിച്ച് രാജ്യം

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാഷ്ട്ര മേധാവികളുടെ യോഗത്തിന് ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. കത്തുവ സംഭവത്തിലും രാജ്യത്ത് നടക്കുന്ന ദലിത്,ന്യൂനപക്ഷ,സ്ത്രീ പീഡനങ്ങളിലും പ്രതിഷേധിച്ചാണ് മോദിക്ക് നേരെ പ്രതിഷേധം നടന്നത്. 

കത്തുവ കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ഫ്‌ലക്‌സും മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടന്‍ നഗരത്തിലൂടെ വാഹനങ്ങള്‍ ഓടിക്കുകയും തെരുവുകളില്‍ പ്രകടനം നടത്തുകയും ചെയ്തു. 

ന്യൂപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഹൗസ് ഓഫ് ലോഡ്‌സിലെ അംഗമായ നസീര്‍ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കശ്മീര്‍, പഞ്ചാബ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് നസീറിന്റെ പ്രതിഷേധം. 

ലണ്ടനിലെത്തിയ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തീവ്രവാദം,അനധികൃത കുടിയേറ്റം എന്നിവയാണ് വിഷയമായത്. ഇന്നു വൈകുന്നേരം വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പ്രതിനിധി സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. 

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com