മരിക്കാന്‍ അനുവദിക്കില്ല; ആല്‍മര മുത്തശ്ശിക്ക് ഡ്രിപ്പിട്ട് നാട്ടുകാര്‍ 

ഉണക്കുഭീഷണി നേരിടുന്ന ലോകത്തെ രണ്ടാമത്തെ ആല്‍മര മുത്തശ്ശിയെ രക്ഷിക്കാന്‍ ചികിത്സയുമായി നാട്ടുകാരും അധികൃതരും.
മരിക്കാന്‍ അനുവദിക്കില്ല; ആല്‍മര മുത്തശ്ശിക്ക് ഡ്രിപ്പിട്ട് നാട്ടുകാര്‍ 

ഹൈദരാബാദ്: ഉണക്കുഭീഷണി നേരിടുന്ന ലോകത്തെ രണ്ടാമത്തെ ആല്‍മര മുത്തശ്ശിയെ രക്ഷിക്കാന്‍ ചികിത്സയുമായി നാട്ടുകാരും അധികൃതരും. തെലുങ്കാന മഹാബുബ്‌നഗര്‍ ജില്ലയിലെ ആല്‍മരമാണ് ഏറെക്കുറെ ഉണങ്ങിയത്. ഇതിനെ രക്ഷിക്കാനാണ് നാട്ടുകാരും ജനങ്ങളും ഇറങ്ങിതിരിച്ചിരിക്കുന്നത്. 

ഉപ്പുവെളളം ഡ്രിപ്പായി നല്‍കി ആല്‍മര മുത്തശ്ശിയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍. നേര്‍പ്പിച്ച രാസപദാര്‍ത്ഥം നല്‍കി ചിതലിനെ തുരത്താനാണ് ശ്രമം നടക്കുന്നത്. നിലവില്‍ ചിതല്‍ മരത്തെ കാര്‍ന്നു തിന്നുന്നതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com