യെച്ചൂരിക്കൊപ്പം ബംഗാളും മഹാരാഷ്ട്രയും തമിഴ്‌നാടും മാത്രം : ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍രേഖ അവതരിപ്പിച്ചുവെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
യെച്ചൂരിക്കൊപ്പം ബംഗാളും മഹാരാഷ്ട്രയും തമിഴ്‌നാടും മാത്രം : ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം 

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍രേഖ അവതരിപ്പിച്ചുവെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രണ്ട് രേഖകളും ചര്‍ച്ചയ്ക്ക് വെച്ചുവെന്നും കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷ നിലപാടാണ് താന്‍ അവതരിപ്പിച്ചതെന്ന് യെച്ചൂരി പറഞ്ഞു. 

രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ഇതുവരെ ചര്‍ച്ചയില്‍ പങ്കെടുത്ത പതിമൂന്ന് സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ പത്തുപേരും കാരാട്ടിനൊപ്പം നിലയുറപ്പിച്ചു. ബംഗാളും തമിഴ്‌നാടും മഹാരാഷ്ട്രയും യെച്ചൂരിയുടെ നിലപാട് ശരിവച്ചു. നാളെ ഉച്ചവരെ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും. അതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.  

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ ഒരന്വേഷണവും വേണ്ടെന്ന സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമാണെന്നും കേസ് വിശാല ബെഞ്ച് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com