വിമാനത്താവളത്തിലെ കാന്റീനില്‍ എലികള്‍ ഓടി നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ)

രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലെ അടുക്കളയില്‍ എലികള്‍ ഓടി നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
വിമാനത്താവളത്തിലെ കാന്റീനില്‍ എലികള്‍ ഓടി നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ)

ഹൈദരാബാദ്: രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലെ അടുക്കളയില്‍ എലികള്‍ ഓടി നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്നുളള വെറുപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രിയില്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യത്തില്‍ നിന്നും അടുക്കളയുടെ വൃത്തിഹീനമായ അവസ്ഥ വ്യക്തമാണ്. എലികള്‍ ഭക്ഷണ പാത്രങ്ങളിലും മറ്റുമായി ഓടി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കാബ് ഡ്രൈവര്‍മാര്‍ പതിവായി ഭക്ഷണം കഴിക്കാന്‍ പോകുന്ന കാന്റീനിലാണ് സംഭവം. ഏപ്രില്‍ 21 ന് മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് എന്ന സംഘടനയുടെ വക്താവാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സംഭവം പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് അധികൃതരും അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com