കത്തുവ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; കേസ് ഏഴിന് പരിഗണിക്കും

ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു
കത്തുവ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; കേസ് ഏഴിന് പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയ സാഹചര്യത്തിലാണ് അടുത്തമാസം ഏഴുവരെ സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച ജമ്മു കശ്മീര്‍ െ്രെകംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെ മറ്റൊരു കുറ്റപത്രവും കഠ്‌വ ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നാടോടി ഗോത്രവിഭാഗമായ ബഖര്‍വാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവില്‍ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ത്തുവയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവില്‍ വച്ചത്. ബഖര്‍വാലകളെ ജമ്മു മേഖലയില്‍നിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു െ്രെകംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നാലുപേര്‍ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com