വായ്പ അടവ് മുടങ്ങി; ബെംഗലൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് തട്ടിയെടുക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

ബെംഗലൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട് സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ച മുന്നംഗ സംഘം പൊലീസ് പിടിയില്‍
വായ്പ അടവ് മുടങ്ങി; ബെംഗലൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് തട്ടിയെടുക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

ബെംഗലൂരു: ബെംഗലൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട് സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ച മുന്നംഗ സംഘം പൊലീസ് പിടിയില്‍.  ബൈക്കിലെത്തിയ മൂന്നംഗ സംഘം പൊലീസാണെന്ന വ്യാജേന ബസ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ലാമ ട്രാവല്‍സിന്റെ കെ.എ 01 എ.ജി 636 എന്ന ബസാണ് മുന്നംഗസംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ ഇവര്‍ ബസ് തടഞ്ഞ് നിര്‍ത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്

തുടര്‍ന്ന് സമീപത്തെ ആളൊഴിഞ്ഞ ഗോഡൗണിലേക്ക് ബസ് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാര്‍ ഒച്ച വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബസില്‍ നിന്നും ഇറങ്ങിയോടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഐ.പി.സി 341 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ വായ്പ തുക തിരിച്ച് അടയ്ക്കാത്തതിനെ തുടര്‍ന്ന് ബസ് തിരിച്ച് പിടിക്കാന്‍ വന്നതാണെന്നും എന്നാല്‍ ബസ് മാറി പോയതാണെന്നുമാണ് അറസ്റ്റിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com