ലോകസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് മെഷീന്‍ വേണ്ട; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍
ലോകസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് മെഷീന്‍ വേണ്ട; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും 

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. 

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, ആര്‍ജെഡി, എഎപി, വൈഎസ്ആര്‍, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോണ്‍ഗ്രസ് (എം), സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവയാണത്.മമത ബാനര്‍ജിയാണ് പ്രതിപക്ഷഐക്യത്തിനു ചുക്കാന്‍ പിടിച്ചതെന്നാണു നിഗമനം. രണ്ടു ദിവസം ഡല്‍ഹിയിലുണ്ടായിരുന്ന മമത, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ജനുവരിയില്‍ നടക്കുന്ന ഫെഡറല്‍ റാലിയിലേക്ക് നേതാക്കളെ ക്ഷണിക്കുകയും ചെയ്തു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് തീയതി കിട്ടിയിട്ടില്ലെന്നാണു വിവരം. ഈ ആഴ്ചയവസാനം ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകുമെന്നാണു സൂചന. തിങ്കളാഴ്ച ഗുലാം നബി ആസാദിന്റെ വീട്ടില്‍വച്ച് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com