കത്തുവ: ഇരയ്ക്ക് വേണ്ടി പ്രക്ഷോഭം നടത്തിയ നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍

ഹുസൈന്‍ ഒന്നരമാസം മുന്‍പു തന്നെ സാംബ ജില്ലയിലെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഹുസൈന്‍
ഹുസൈന്‍

ജമ്മു: കത്തുവയില്‍ ബാലികയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ട ബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ഇരയ്ക്കു നീതി കിട്ടാനായി പ്രക്ഷോഭം നയിച്ച സന്നദ്ധപ്രവര്‍ത്തകന്‍ താലിബ് ഹുസൈന്‍ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. 

ഹുസൈന്‍ ഒന്നരമാസം മുന്‍പു തന്നെ സാംബ ജില്ലയിലെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആയുധം കൈവശം വച്ചതിനും ഹുസൈനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം തന്നെ മോശക്കാരനാക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നു ഹുസൈന്‍ പ്രതികരിച്ചു. 

ജനുവരിയില്‍ കത്തുവ ജില്ലയില്‍ എട്ടു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വംനല്‍കിയതോടെയാണു ഗുജ്ജാര്‍ നേതാവായ താലിബ് ഹുസൈന്‍ പ്രശസ്തനായത്. അതിനിടെ കഴിഞ്ഞ ജൂണില്‍ സ്ത്രീധനപീഡനത്തിനു ഹുസൈനെതിരെ ഭാര്യ നല്‍കിയ കേസില്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതി ഹുസൈനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com