സ്വാതന്ത്ര്യദിനത്തില്‍ ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ഭീകരന്‍ ഡല്‍ഹിയില്‍:സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഡല്‍ഹിയില്‍ ഭീകരന്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍
സ്വാതന്ത്ര്യദിനത്തില്‍ ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ഭീകരന്‍ ഡല്‍ഹിയില്‍:സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഡല്‍ഹിയില്‍ ഭീകരന്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹിം (ഇസ്മായീല്‍) ആണ് ചാവേര്‍ ആക്രമണത്തിനായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. വിവരത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

സാധാരണ ഓഗസ്റ്റ് പതിനഞ്ചിനോടനുബന്ധിച്ച് ഇന്റലിജന്‍സ് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ കൃത്യമായ വിവരങ്ങളോടെയാണു മുന്നറിയിപ്പ്. ഇക്കഴിഞ്ഞ മേയ് ആദ്യവാരം ജമ്മു കശ്മീരിലേക്കു നുഴഞ്ഞു കയറിയ ഇബ്രാഹിം പിന്നീടു ഡല്‍ഹിയിലേക്കു കടന്നെന്നാണു വിവരം. മുഹമ്മദ് ഉമര്‍ എന്ന മറ്റൊരു ഭീകരനും ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് വിവരം. 

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഇന്ത്യയില്‍ ആക്രമണത്തിനു ലക്ഷ്യമിടാനാണു ഭീകരസംഘടനയുടെ നീക്കമെന്ന റിപ്പോര്‍ട്ടും ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷായോഗം വൈകാതെ ചേരുമെന്നാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com