ഭക്ഷണവും തൊഴിലും നല്‍കാത്ത സര്‍ക്കാരിന് എങ്ങനെ ഭിക്ഷാടനം നിരോധിക്കാനാവും?; ഹൈക്കോടതി

രാജ്യതലസ്ഥാനത്ത് ഭിക്ഷയാചിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ സര്‍ക്കാറിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
ഭക്ഷണവും തൊഴിലും നല്‍കാത്ത സര്‍ക്കാരിന് എങ്ങനെ ഭിക്ഷാടനം നിരോധിക്കാനാവും?; ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭിക്ഷയാചിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ സര്‍ക്കാറിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇത് ഭരണഘടന ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റീസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ബോംബെയില്‍ നടപ്പാക്കിയ ഭീക്ഷാടന നിരോധന നിയമം അതേപടി ഡല്‍ഹിയില്‍ നടപ്പാക്കുന്നതാണ് കോടതി തടഞ്ഞത്‌.

ഭക്ഷണവും തൊഴിലും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന ഒരു രാജ്യത്ത് ഭിക്ഷാടനമെങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. ഭിക്ഷാടനം ക്രിമില്‍ക്കുറ്റമാക്കി കൊണ്ടുള്ള നിയമത്തില്‍ സൂക്ഷ്മ പരിശോധന വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ദാരിദ്ര്യം കൊണ്ടാണ് ഭിക്ഷ യാചിക്കുന്നതെങ്കില്‍ അത് ക്രിമിനല്‍ക്കുറ്റമല്ലെന്ന് നേരത്തെ കേന്ദ്രം കോടതിയെ ബോധിപ്പിച്ചിരുന്നു. 

നിരോധനം ഒഴിവാക്കാനും ഭിക്ഷക്കാരെയും വീടില്ലാത്തവരെയും പുനരധിവസിപ്പിക്കാനുമായി കേന്ദ്ര സാമൂഹികനീതിവകുപ്പ് നേരത്തേ ഒരു ബില്ലിന്റെ കരട് തയ്യാറാക്കിയിരുന്നു.ഡല്‍ഹിയിലെ ഭിക്ഷാടകര്‍ക്ക് നല്ല ഭക്ഷണവും മരുന്നും നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദാര്‍, കര്‍ണിക സോഹ്നേ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com