അഭയകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു

ബിഹാര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ രണ്ട് അന്തയവാസികള്‍ മരിച്ചു
അഭയകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു

പട്‌ന: ബിഹാര്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ രണ്ട് അന്തയവാസികള്‍ മരിച്ചു. അഭയകേന്ദ്രത്തിലുള്ള അംഗങ്ങളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് സ്ഥാപനത്തിലുണ്ടായിരുന്ന മധ്യവയസ്‌കനെ പൊലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍  കഴിഞ്ഞപ്പോഴാണ് രണ്ട് അന്തയവാസികള്‍ മരണപ്പെട്ടത്. പതിനെട്ടും നാല്‍പ്പത്തിമൂന്നും വയസ്സുള്ള സ്ത്രീകളാണ് മരിച്ചത്. സ്ത്രീകള്‍ മരിച്ചതില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നിഗമനം. 

മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തിലെ പീഡനവിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അഭയകേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശ്ര അഭയകേന്ദ്രത്തിലെ അന്തയവാസികളെ മധ്യവയസ്‌കന്‍ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു എന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. രാം നാഗിന സിങ് എന്ന അമ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അഭയകേന്ദ്രത്തിലെത്തിയ തങ്ങള്‍ അന്തയവാസികളെ ചോദ്യം ചെയ്തിരുന്നുവെന്നും സ്ഥാപനത്തിന് സുരക്ഷ ശക്തമാക്കിയെന്നും പട്‌ന ഡിഎസ്പി മനേജ് കുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com