ആടുകളുടെ കൂടെ സെല്‍ഫി വേണ്ടെന്ന് യോഗി ആദിത്യനാഥ് ; ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യുപിയില്‍ നിയന്ത്രണം

മൃഗങ്ങളെ അറുത്തശേഷമുള്ള രക്തം സംസ്ഥാനത്തെ ഓടകളിലേക്ക് ഒഴുക്കുന്നതും വിലക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗിയുടെ നിര്‍ദ്ദേശം
ആടുകളുടെ കൂടെ സെല്‍ഫി വേണ്ടെന്ന് യോഗി ആദിത്യനാഥ് ; ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യുപിയില്‍ നിയന്ത്രണം

 ലക്‌നൗ: ബക്രീദ് ആഘോഷങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണം. ബലിപ്പെരുന്നാളിന് മുമ്പായി അറവ്മാടുകളെ അറുക്കുന്നത് പൊതുസ്ഥലത്താവരുതെന്നും , ആടുകള്‍ക്കൊപ്പം സെല്‍ഫി എടുക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

മൃഗങ്ങളെ അറുത്തശേഷമുള്ള രക്തം സംസ്ഥാനത്തെ ഓടകളിലേക്ക് ഒഴുക്കുന്നതും വിലക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗിയുടെ നിര്‍ദ്ദേശം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബക്രീദ് ആഘോഷങ്ങള്‍ക്കിടയില്‍ സംരക്ഷിതമൃഗങ്ങള്‍ കൊല്ലപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് മുസ്ലിംമതനേതാക്കള്‍ അറിയിച്ചു. മറ്റ് മതവിശ്വാസങ്ങളെയും ബഹുമാനിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി. 
കഴിഞ്ഞ വര്‍ഷം മൃഗങ്ങളെ അറുക്കുന്നതിന് മുന്‍പും ശേഷവും സെല്‍ഫി എടുത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കുറി സെല്‍ഫി നിരോധനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com