കൊക്കകോളയും പെപ്‌സിയും കുടിക്കുന്ന ചൈനീസ് ആട്; ഈ ബക്രീദില്‍ 'ചൈനീസ് ആണ് താരം' 

കൊക്കകോളയും പെപ്‌സിയും കുടിക്കുന്ന ചൈനീസ് ആട്; ഈ ബക്രീദില്‍ 'ചൈനീസ് ആണ് താരം' 

ആഗ്ര:  പുല്ലും, ഇലയും തിന്നുന്ന ആടാണ് നമുക്ക് പരിചിതം. എന്നാല്‍ കൊക്കകോളയും, പെപ്‌സിയും കുടിക്കുന്ന ആടിനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ഓരോ ദിവസവും വൃത്യസ്തമായ സംഭവങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇതും ഇക്കൂട്ടത്തില്‍ ഇടംപിടിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് നാട്ടുകാരില്‍ കൗതുകം ഉണര്‍ത്തുന്ന ആടിനെ കാണാന്‍ കഴിയുക. രണ്ടര അടി മാത്രം ഉയരമുളള ഈ ആടിനെ ഉടമ ചൈനീസ് എന്നാണ് വിളിക്കുന്നത്. ചൈനയില്‍ നിന്നും കൊണ്ടുവന്നതാണ് എന്ന തെറ്റിദ്ധാരണയില്‍ നാട്ടുകാര്‍ ഈ ആടിനെ കാണാന്‍ അബ്ദുള്‍ വാസിദിന്റെ വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. എന്നാല്‍ ഇത് ചൈനയില്‍ നിന്നും കൊണ്ടുവന്നതല്ല എന്ന് ഉടമ തന്നെ നാട്ടുകാരെ തിരുത്തുന്നുമുണ്ട്.

ഈ പറഞ്ഞതെല്ലാം ആടിനെ കുറിച്ചുളള ചില ബാഹ്യവിവരങ്ങള്‍ മാത്രം. ഇനിയാണ് യഥാര്‍ത്ഥ കാര്യങ്ങള്‍ കിടക്കുന്നത്. ഒരു വയസുമാത്രം പ്രായമുളള 70 കിലോഗ്രാം തൂക്കമുളള ഈ ആടിന്റെ ഭക്ഷണമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. സാധാരണയായി പുല്ലും ഇലയും തിന്നുന്ന ആടില്‍ നിന്നും വ്യത്യസ്തമായി ചൈനീസ് എന്ന് പേരുളള ഈ ആട് പെപ്‌സിയും കോക്കകോളയും വരെ കുടിക്കും. ശീതളപാനീയങ്ങളാണ് ഈ ആടിന് പഥ്യമെന്ന് പറഞ്ഞാലും തെറ്റില്ല.
ശൈത്യകാലത്ത് പോലും ഇവ കുടിക്കാന്‍ ആട് ഇഷ്ടപ്പെടുന്നു എന്നതാണ് നാട്ടുകാരെ അതിശയിപ്പിക്കുന്നത്. പഴവര്‍ഗങ്ങളും ഡ്രൈ ഫ്രൂട്ട്‌സുമാണ് ആടിന്റെ മറ്റ് ഇഷ്ടവിഭവങ്ങള്‍.

ആടിന്റെ സവിശേഷതകള്‍ കണ്ട് നിരവധിപേരാണ് കൂടുതല്‍ വില നല്‍കി വാങ്ങാന്‍ അബ്ദുള്‍ വാസിദിന്റെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ 
തന്റെ പ്രിയപ്പെട്ട ആടിനെ ബ്രക്രീദ് ദിനത്തിലും ഉപേക്ഷിക്കാന്‍ തയ്യാറല്ല അബ്ദുള്‍ വാസിദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com