വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പ്രതികാരബുദ്ധിയോടെ പെരുമാറി; ഐഎഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി 

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പ്രതികാരബുദ്ധിയോടെ പെരുമാറിയ ഐഎഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പ്രതികാരബുദ്ധിയോടെ പെരുമാറി; ഐഎഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി 

ഹൈദരാബാദ്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പ്രതികാരബുദ്ധിയോടെ പെരുമാറിയ ഐഎഎസ് ഉദ്യോഗസ്ഥന് തടവുശിക്ഷ. കോടതിയലക്ഷ്യകേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ശിവകുമാര്‍ നായിഡുവിന് ഒരു മാസത്തെ തടവുശിക്ഷയാണ് ഹൈദരാബാദ് ഹൈക്കോടതി വിധിച്ചത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിയമപരമായ പ്രതിവിധികള്‍ തേടുന്നതിനുളള അവസരം തടസപ്പെടുത്തിയ  ശിവകുമാര്‍ നായിഡുവിന് 2000 രൂപ പിഴയും ചുമത്തി. വിരമിച്ച ഉദ്യോഗസ്ഥനായ എ ബുച്ചൈയ്യയെ അന്യായമായി ജയിലിലടച്ചതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തെലുങ്കാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

മഹബൂബ്‌നഗര്‍ സ്വദേശിയായ ബുച്ചൈയ്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2017ലാണ് കേസിന് ആസ്പദമായ സംഭവം. സ്വന്തം ഭൂമിയില്‍ ബുച്ചൈയ്യ കല്യാണമണ്ഡപം നിര്‍മ്മിക്കുന്നത് ഒരു വിഭാഗം പ്രശ്‌നമാക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണ് എന്ന് കാണിച്ച് പ്രദേശത്തെ ചില ആളുകള്‍ ജോയിന്റ് കലക്ടറിന് പരാതി നല്‍കി. 2017 ജൂലൈ ഒന്നിന്  നിര്‍മ്മാണം താല്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ശിവകുമാര്‍ നായിഡു ഉത്തരവിട്ടു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട ഹൈക്കോടതി ജോയിന്റ് കലക്ടറുടെ ഉത്തരവ് സ്‌റ്റേ ചെയ്തു. ഇതില്‍ പ്രകോപിതനായ ശിവകുമാര്‍ നായിഡു തന്റെ മജിസ്‌ട്രേറ്റ് തല അധികാരം ദുരുപയോഗം ചെയ്തു ബുച്ചൈയ്യയെ ജയിലിലടച്ചു. മൂന്നുമാസത്തോളം ജയിലില്‍ കടന്ന ഹര്‍ജിക്കാരന്‍ കോടിയലക്ഷ്യം ചൂണ്ടിക്കാണിച്ച് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.  ജോയിന്റ് കലക്ടര്‍ നിയമലംഘനം നടത്തിയതായി ജസ്റ്റിസ് നവീന്‍ റാവു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com