ശിപായി തസ്തികയിലേക്ക് അപേക്ഷയുമായി 3700 പിഎച്ച്ഡിക്കാരും എംബിഎക്കാരും ബിടെക്കുക്കാരും; രാജ്യത്ത് തൊഴിലവസരം വര്‍ധിച്ചുവെന്ന മോദിയുടെ വാദം പൊളിയുന്നു 

അഞ്ചാം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ മെസഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരാണെന്ന് റിപ്പോര്‍ട്ടുകള്‍
ശിപായി തസ്തികയിലേക്ക് അപേക്ഷയുമായി 3700 പിഎച്ച്ഡിക്കാരും എംബിഎക്കാരും ബിടെക്കുക്കാരും; രാജ്യത്ത് തൊഴിലവസരം വര്‍ധിച്ചുവെന്ന മോദിയുടെ വാദം പൊളിയുന്നു 

ലക്‌നൗ: രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നു എന്നത് പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണമാണ്. ഈ ആരോപണത്തില്‍ കഴമ്പുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ സര്‍ക്കാര്‍ പരീക്ഷയ്ക്ക് എത്തിച്ചേര്‍ന്ന അപേക്ഷകളുടെ സ്വഭാവം വ്യക്തമാക്കുന്നത്. അഞ്ചാം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ മെസഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 3700 പേര്‍ പിഎച്ച്ഡി സ്വന്തമാക്കിയവരാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഉത്തര്‍പ്രദേശ് പൊലീസിലെ ടെലികോം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്യൂണ്‍- മെസഞ്ചര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി നിയമനം നടക്കാത്ത ഈ തസ്തികയില്‍ 62 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുറഞ്ഞ  ഒഴിവിലേക്ക് 93,000 അപേക്ഷകളാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ 50,000 അപേക്ഷകര്‍ ബിരുദധാരികളാണ്. പിഎച്ച്ഡി അപേക്ഷകരെ കൂടാതെ 28,000 ബിരുദാനന്തര ബിരുദം ഉളളവരും ജോലി പ്രതീക്ഷിച്ച് അപേക്ഷിച്ചിട്ടുണ്ട്. ബിടെക്കുകാരും എംബിഎക്കാരും ഉള്‍പ്പെടുന്ന പട്ടികയില്‍ 7400 പേര്‍ മാത്രമാണ് അഞ്ചാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ യോഗ്യതയുളളവര്‍. പോസ്റ്റ്മാന് സമാനമായ ജോലിയാണ് മെസഞ്ചറുടേത്. പൊലീസില്‍ ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേയ്ക്ക് സന്ദേശങ്ങള്‍ കൈമാറുക എന്നതാണ് ജോലിയുടെ സ്വഭാവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com