അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടി: കശ്മീരിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​ർ അ​തി​ർ​ത്തി​യി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. വേറെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഖ്നൂ​ർ സെ​ക്ട​റി​ലെ പ​ല​ൻ​വാ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സൈ​നി​ക​ർ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ൾ സം​ഘാം​ഗ​ങ്ങ​ളി​ലെ ഒ​രാ​ൾ അ​ബ​ദ്ധ​ത്തി​ൽ കു​ഴി​ബോം​ബി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു എന്നാണ് വിവരം. ര​ണ്ടു പേ​ർ  സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com