21 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുട്ടികളുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചന്ദ്ര കെ ഹെമ്മാദി എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. 
21 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗളൂരു: ആണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇയാള്‍ 21ഓളം ആണ്‍കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചന്ദ്ര കെ ഹെമ്മാദി എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. 

പ്രമുഖ കന്നഡ പത്രത്തിന്റെ ബൈന്ദൂരിലെ ലേഖകനാണ് ചന്ദ്ര. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളില്‍ എത്തിയായിരുന്നു ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നത്. 

തുടര്‍ന്ന് അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം നേടിയെടുത്ത ശേഷം, സഹായിക്കാനെന്ന വ്യാജേന കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമാണ് ഇയാളുടെ രീതി. ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇക്കാര്യം പുറത്തു പറയരുതെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇതുവരെയും സംഭവം പുറത്തറിഞ്ഞില്ല.

കഴിഞ്ഞ അഞ്ച്, ആറ് ദിവസങ്ങള്‍ക്കിടയിലാണ് ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ബൈന്ദൂര്‍ പൊലീസ് പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പോലീസ് സ്‌റ്റേഷനുകളിലായാണ് കേസുകളുള്ളത്. 21 കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com