റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പ നയം പ്രഖ്യാപിച്ചു; നിരക്കുകകളില്‍ മാറ്റമില്ല

ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും
റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പ നയം പ്രഖ്യാപിച്ചു; നിരക്കുകകളില്‍ മാറ്റമില്ല


മുംബൈ: റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ വായ്പാ നയം പ്രഖ്യാപിച്ചു. ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. 

അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. 

പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com