രാജസ്ഥാനിൽ ബാലറ്റ് യൂണിറ്റ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

വോട്ടെടുപ്പു നടന്നതിനു തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബാലറ്റ്​ യൂണിറ്റ്​ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ​ കണ്ടെത്തി
രാജസ്ഥാനിൽ ബാലറ്റ് യൂണിറ്റ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

ജയ്​പൂർ: വോട്ടെടുപ്പു നടന്നതിനു തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബാലറ്റ്​ യൂണിറ്റ്​ ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിൽ​ കണ്ടെത്തി. ബാരൻ ജില്ലയി കിഷ്​ൻഗഞ്ച്​ ​മണ്ഡലത്തിലെ ബാലറ്റ്​ യുണിറ്റാണ്​ ദേശീയ പാതയോരത്ത്​ നിന്ന്​ കണ്ടെത്തിയത്​. 

സംഭവുമായി ബന്ധപ്പെട്ട്​ രണ്ട്​ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി  തെരഞ്ഞെടുപ്പ്​ കമ്മിഷൻ അറിയിച്ചു. അബ്​ദുൾ റാഷീഖ്​, പത്​വാരി നവാൽസിങ്​ എന്നിവരെയാണ്​ അടിയന്തരമായി സസ്​പെൻഡ്​ ചെയ്​തത്​. സംഭവത്തിൽ വിശദമായ അന്വേഷണത്തിന്​ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്​. 

ബാരൻ ജില്ലയിലെ ഷഹബാദ്​ മേഖലയിൽ നിന്നാണ്​ ബാലറ്റ്​ യൂണിറ്റ്​ കണ്ടെത്തിയത്​. ബാലറ്റ്​ യൂണിറ്റ്​ വഴിയിൽ കിടക്കുന്നതി​​ന്റെ വീഡിയോ പുറത്ത്​ വന്നതോടെയാണ്​ സംഭവം വിവാദമായത്​. 

ബിജെപി സ്ഥാനാർഥിയുടെ വീട്ടിലേക്ക്​ റിസർവ്​ വോട്ടിങ്​ യന്ത്രവുമായി എത്തിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ കമ്മിഷൻ വെള്ളിയാഴ്​ച സസ്​പെൻഡ്​ ചെയ്​തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com