ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ സ്ത്രീ പ്രവേശനം: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് 

ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ സ്ത്രീ പ്രവേശനം: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് 
ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ സ്ത്രീ പ്രവേശനം: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. പൂനൈയിലെ ഒരു കൂട്ടം നിയമവിദ്യാര്‍ഥിനികളാണ് സ്ത്രീ പ്രവേശനമുന്നയിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. 

കേന്ദ്ര നിയമ മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, പൊലീസ് കമ്മിഷണര്‍, ഹസ്രത് നിസാമുദ്ദീന്‍ ഒലിയ ട്രസ്റ്റ് എ്ന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനാണ് നിര്‍ദേശം. ശബരിമല വിധിയിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രിം കോടതി പരിഗണിച്ച ശേഷം ഹൈക്കോടതി ഈ കേസ് പരിഗണിക്കും.  

പൊതുസ്ഥലമായ ദര്‍ഗയില്‍ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശബരിമല, അജ്മീര്‍സ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളിലെ സ്ത്രീപ്രവേശന വിധി അടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനികള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com