തെലങ്കാനയില്‍ ടിആര്‍എസ് ഭരണത്തിലേക്ക്, കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍ 

തെലങ്കാന നിയമസഭ തെരഞ്ഞടുപ്പില്‍ ചന്ദ്രശേഖര്‍റാവുവിന്റെ ടി ആര്‍ എസിന് വന്‍മുന്നേറ്റം
തെലങ്കാനയില്‍ ടിആര്‍എസ് ഭരണത്തിലേക്ക്, കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍ 

ന്യൂഡല്‍ഹി:  തെലങ്കാന നിയമസഭ തെരഞ്ഞടുപ്പില്‍ ചന്ദ്രശേഖര്‍റാവുവിന്റെ ടി ആര്‍ എസിന് വന്‍മുന്നേറ്റം. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി കേവല ഭൂരിപക്ഷത്തില്‍ എത്തി നില്‍ക്കുകയാണ് ടി ആര്‍എസ്. ടിആര്‍എസിന് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. 33 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 

തെലുങ്കാന സംസ്ഥാനം പിടിക്കുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com