'വെജിറ്റേറിയന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചിക്കന്‍'; സ്വിഗ്ഗിയെ കുരുക്കിലാക്കി സ്ത്രീയുടെ പോസ്റ്റ് വൈറല്‍ 

വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി നോണ്‍ വെജിറ്റേറിയന്‍ ഫുഡ് ലഭിച്ച സ്ത്രീയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്
'വെജിറ്റേറിയന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചിക്കന്‍'; സ്വിഗ്ഗിയെ കുരുക്കിലാക്കി സ്ത്രീയുടെ പോസ്റ്റ് വൈറല്‍ 

ബംഗലൂരു:  കസ്റ്റമറിന് കൊടുക്കേണ്ട ഭക്ഷണം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി ബോയ് കഴിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. സമാനമായ മറ്റൊരു സംഭവവും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി നോണ്‍ വെജിറ്റേറിയന്‍ ഫുഡ് ലഭിച്ച സ്ത്രീയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സ്ത്രീക്കുണ്ടായ ദുരനുഭവം അവര്‍ തന്നെയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടത്. 

ബംഗലൂരുവിലാണ് സംഭവം.പ്രമുഖ ഹോട്ടലിലെ ഭക്ഷണം സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത തനിക്ക് ഉണ്ടായ ദുരനുഭവം അരുന്ധതി രാമനാഥന്‍ എന്ന സ്ത്രീയാണ് പുറംലോകത്തെ അറിയിച്ചത്. കൂണ്‍ ഉപയോഗിച്ചുളള പ്രത്യേക ഭക്ഷണമായ മഷ്‌റൂം സ്‌ട്രോഗന്‍ഓഫ് ആണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ അനുസരിച്ച് ലഭിച്ച ഭക്ഷണത്തില്‍ വിശ്വസിച്ചു കഴിച്ച തനിക്ക് കിട്ടിയത് ചിക്കനാണ് എന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു- അരുന്ധതി ട്വിറ്ററില്‍ കുറിച്ചു.

 ഓര്‍ഡര്‍ ചെയ്തതിന് കമ്പനി ഈടാക്കിയ തുക റീഫണ്ട് ചെയ്യണമെന്ന് അരുന്ധതി ആവശ്യപ്പെട്ടു. വെജിറ്റേറിയന്‍ ഭക്ഷണവും സസ്യതേര ഭക്ഷണവും കൂട്ടിക്കുഴയ്ക്കുന്നു എന്നത് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ഓര്‍ഡര്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ സഹിതമാണ് അവര്‍ ട്വിറ്റ് ചെയ്തത്. സംഭവത്തില്‍ ക്ഷമ ചോദിച്ച സ്വിഗ്ഗി, ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com