ഭൂമി വീണ്ടെടുക്കാന്‍ കൈക്കൂലി കൊടുക്കണം; തെരുവില്‍ ഭിക്ഷയെടുത്ത് കര്‍ഷക കുടുംബം

സ്വന്തം ഭൂമിയുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഇവരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബം തെരുവില്‍ ഇറങ്ങിയത്
ഭൂമി വീണ്ടെടുക്കാന്‍ കൈക്കൂലി കൊടുക്കണം; തെരുവില്‍ ഭിക്ഷയെടുത്ത് കര്‍ഷക കുടുംബം

ഹൈദരാബാദ്; സ്ഥലം തിരിച്ചു പിടിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ തെരുവില്‍ പിച്ചയെടുത്ത് ഒരു കര്‍ഷക കുടുംബം. ആന്ധ്രപ്രദേശ് സ്വദേശികളായ നാലംഗ കുടുംബം ആണ് കൈക്കൂലിക്ക് എതിരായ പ്രതിഷേധമായി തെരുവില്‍ ഭിക്ഷയാജിക്കുന്നത്. കുര്‍നൂല്‍ ജില്ലയില്‍ നിന്നുള്ള രാജുവും ഭാര്യയും രണ്ട് കുട്ടികളുമാണ് പിച്ച പാത്രവും പിടിച്ച് തെരുവില്‍ അലയുന്നത്. സ്വന്തം ഭൂമിയുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഇവരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബം തെരുവില്‍ ഇറങ്ങിയത്. 

പ്രദേശിക ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ പണം തന്ന് സഹായിക്കണം എന്ന് എഴുതിയ ബാനറും കുടുംബത്തിന്റെ കൈയിലുണ്ട്. ഭൂമി നഷ്ടപ്പെട്ടതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ കഷ്ടപ്പെടുകയാണെന്നാണ് രാജു പറയുന്നത്. ഭൂമി തിരികെ കിട്ടാന്‍ കുടുംബം നിരാഹാര സമരത്തിലാണെന്നും തെലുങ്കില്‍ എഴുതിയ ബാനറില്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പ്രതിഷേധത്തില്‍ അസ്വസ്ഥരായി അധികാരികള്‍ തങ്ങളെ അക്രമിക്കുമോ എന്ന ഭയവും ഈ കുടുംബത്തിനുണ്ട്. 

വെസ്റ്റ് ഗോദാവരി ജില്ലയിലെ മാധവരം ഗ്രാമത്തിലുള്ള 25 ഏക്കര്‍ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് ബന്ധുക്കള്‍ സ്വന്തമാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതോടെയാണ് പ്രതിഷേധവുമായി കുടുംബം തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ രാജുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും റവന്യൂ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കുമെന്നുമാണ് കുര്‍നൂല്‍ ജില്ല കളക്റ്റര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com