ഗര്‍ഭിണി തൊഴുത്തില്‍ തൂങ്ങിമരിച്ചു: പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടിയ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

വിവരമറിഞ്ഞ് എത്തിയ വനിത എസ്‌ഐ കാണുന്നത് തൊഴുത്തില്‍ തൂങ്ങിനില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്.
ഗര്‍ഭിണി തൊഴുത്തില്‍ തൂങ്ങിമരിച്ചു: പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടിയ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

ഭോപാല്‍: ഗര്‍ഭിണി തൊഴുത്തില്‍ തൂങ്ങിമരിച്ചു. നവജാതശിശുവിന് അതുഭുകരമായ രക്ഷപ്പെടല്‍. വനിതാ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍ മൂലം മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. കര്‍ഷകനായ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) ആണ് തൂങ്ങിമരിച്ചത്. മധ്യപ്രദേശിലെ കഠ്‌നി ജില്ലയിലെ വനിതാ എസ്‌ഐ കവിതാ സഹാനി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് എത്തിയ വനിത എസ്‌ഐ കാണുന്നത് തൊഴുത്തില്‍ തൂങ്ങിനില്‍ക്കുന്ന ലക്ഷ്മിയെയും പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. മരണത്തിനിടയില്‍ ലക്ഷ്മി പ്രസവിക്കുകയായിരുന്നു. 

അമ്മയുടെ മരണത്തിനിടയില്‍ ജനിച്ച ആ പെണ്‍കുഞ്ഞിനെ കൊടും തണുപ്പില്‍ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് ആംബുലന്‍സിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. 

എട്ടു മാസം വളര്‍ച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com