നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

33 ഉത്പന്നങ്ങളുടെ നികുതി പതിനെട്ട് ശതമാനത്തില്‍ നിന്ന് പന്ത്രണ്ടും അഞ്ചുമായാണ് കുറച്ചത് - 7 ഉത്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് പതിനെട്ടാക്കി കുറച്ചു
നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ന്യൂഡല്‍ഹി: നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 33 ഉത്പന്നങ്ങളുടെ നികുതി പതിനെട്ട് ശതമാനത്തില്‍ നിന്ന് പന്ത്രണ്ടും അഞ്ചുമായാണ് കുറച്ചത്. 7 ഉത്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് പതിനെട്ടാക്കി കുറച്ചു. ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നികുതി കുറച്ചത് ഏതെല്ലാം ഉത്പന്നങ്ങളാണെന്ന് വ്യക്തമല്ല. യോഗം തുടരുകയാണ്. അവശ്യസാധനങ്ങളുടെ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും. നികുതി നിരക്ക് കുറച്ച ഉത്പന്നങ്ങളില്‍ സിമന്റ് ഉള്‍പ്പെട്ടതയാണ് സൂചന. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com