ഝാര്‍ഖണ്ഡിലും ബിജെപിക്ക് കാലിടറുന്നു?; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം

ഝാര്‍ഖണ്ഡില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
ഝാര്‍ഖണ്ഡിലും ബിജെപിക്ക് കാലിടറുന്നു?; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കൊലെബിര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ വിക്‌സല്‍ കൊംഗഡി 9658വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി ബസന്ത് സോറംഗിനെ പരാജയപ്പെടുത്തി. 

അതേസമയം, ഗുജറാത്തിലെ ജസ്ദന്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 20000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയ ബിജെപിക്ക് ഗുജറാത്തില്‍ നിന്ന് ലഭിച്ചത് ആശ്വാസ വിജയമാണ്. എന്നാല്‍ ഭരണം നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ തോറ്റത് തിരിച്ചടിയായി. 

1960 ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ഇത് മൂന്നാംതവണയാണ് ബിജെപി ജസ്ദന്‍ മണ്ഡലത്തില്‍ വിജയിക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി മന്ത്രിസഭയില്‍ അംഗമായ കുംവര്‍ജി ബവാലിയാണ് ഇവിടെ വിജയിച്ചത്.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു ജസ്ദണില്‍ നടന്നത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചനയാണ് ഈ വിജയമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിലുളള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്നും വിജയ് രൂപാണി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com