മുസ്‌ലിം മത മൗലികവാദികളുടെ ബലാത്സംഗ ഭീഷണി; ഷെഹ്‌ല റാഷിദ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു

മുസ്‌ലിം മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഷെഹ്‌ല റാഷിദ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു
മുസ്‌ലിം മത മൗലികവാദികളുടെ ബലാത്സംഗ ഭീഷണി; ഷെഹ്‌ല റാഷിദ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു

മുസ്‌ലിം മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റും ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ ഷെഹ്‌ല റാഷിദ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. മിശ്രവിവാഹത്തെ പിന്തുണച്ചതുകൊണ്ടും മുസ്‌ലിം സ്ത്രീകളുടെ അവാകശങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ടുമാണ് ഷെഹ്‌ലക്കെതിരെ മത മൗലികവാദികള്‍ ബലാത്സംഗ ഭീഷണിയുയര്‍ത്തിയത്. കടുത്ത ആക്രമണത്തെ തുടര്‍ന്ന് ഷെഹ്‌ല അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഷെഹ്‌ലയുടെ പേരിലുള്ള പേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 

ന്യൂഡല്‍ഹിയിലെ അങ്കിത് സക്‌സേന എന്ന യുവാവിനെ കാമുകിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ കുടുംബ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഷെഹ്‌ല പോസ്റ്റിട്ടത്. ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഉള്ള പ്രതിഷേധം നീതികരിക്കപ്പെടുമ്പോള്‍ തന്നെ ഇസ്‌ലാം മതത്തില്‍പ്പെട്ട മറ്റു വനിതകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഏതു മതത്തില്‍പ്പെട്ട പങ്കാളിയെയും തെരഞ്ഞെടുക്കാന്‍ അനുവദിക്കേണ്ടതാണ് എന്നായിരുന്നു ഷെഹ്‌ല എഴുതിയത്. ഇതിനെതിരെയായിരുന്നു ഇസ്‌ലാം മതമൗലിക വാദികളുടെ ആക്രമണം നടന്നത.് 

ഹാദിയക്കും അതുപോലെ മറ്റ് ഇസ്‌ലാം പെണ്‍കുട്ടികള്‍ക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നത് ഭരണഘടനയാണെന്നും ഹിന്ദു, മുസ്‌ലിം മതനിയമങ്ങളല്ല എന്നും ഷെഹ്‌ല പറഞ്ഞിരുന്നു. വലിയ സൈബര്‍ ആക്രമണമാണ് ഷെബ് ലക്കെതിരെ മത മൗലികവാദികള്‍ അഴിച്ചുവിട്ടത്. ഇതിന് മുമ്പും സംഘപരിവാറും മുസ്‌ലും മതമൗലിക വാദികളും ഷെഹ്‌ലക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com