സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം ആര്‍എസ്എസുകാര്‍: രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2018 11:10 AM  |  

Last Updated: 14th February 2018 11:10 AM  |   A+A-   |  

rahul_gandhi

 


കലബുറഗി: സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം ആര്‍എസ്എസുകാരെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതേതുടര്‍ന്ന് എന്‍.ഡി.എ മുന്നണയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല. അവരെല്ലാം ആര്‍.എസ്.എസ്. കൈപ്പിടിയിലാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ നടത്തിയ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

പര്യടനത്തിലുടനീളം രാഹുല്‍ ആര്‍.എസ്.എസിനേയും ബിജെപിയേയും കടന്നാക്രമിച്ച രാഹുല്‍ എല്ലാ മന്ത്രാലയങ്ങളിലും മന്ത്രിമാര്‍ക്കൊപ്പം ആര്‍.എസ്.എസുകാരനായ ഒരാളെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും പറഞ്ഞു. മന്ത്രിമാരല്ല ഇവരെ നിയന്ത്രിക്കുന്നതെന്നും ആര്‍.എസ്.എസിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ഇവരെന്നും രാഹുല്‍ പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളെ കീഴടക്കി തകര്‍ക്കുകയാണ് ഈ സമീപനത്തിലൂടെ അവര്‍ ചെയ്യുന്നത്.  നോട്ട് നിരോധനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ ധനകാര്യമന്ത്രാലയത്തിന്റെയോ അരുണ്‍ ജയ്റ്റിലിയുടെയോ ആശയമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍.എസ്.എസ്. നല്‍കിയ പ്രത്യേക പ്രത്യയശാസ്ത്ര നിര്‍ദേശമാണ് നോട്ട് നിരോധനമെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് അവരുടെ സംഘടനകളുടെ പ്രത്യയശാസ്ത്രം ജനങ്ങളില്‍ നടപ്പാക്കുക എന്നത് അടിസ്ഥാനപരമായ പോരാട്ടത്തിന്റെ ഭാഗമാണ്. അതേ സമയം ബിജെപി വിശ്വസിക്കുന്ന സ്ഥാപനങ്ങളെ ജനാധിപത്യവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ആശയം. ആര്‍.എസ്.എസ്.കാര്യാലയത്തില്‍ ഒരു ആശയം ഉടലെടുത്താല്‍ അത് അവര്‍ പ്രധാനമന്ത്രിക്ക് കൈമാറുന്നു. അദ്ദേഹം അത് നടപ്പിലാക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.