രഥം നിര്‍മ്മിക്കുന്നതിനായി തനിക്ക് ലഭിച്ച വെള്ളി ഉപഹാരങ്ങള്‍ ക്ഷേത്രത്തിന് നല്‍കി സിദ്ധരാമയ്യ

തന്റെ ജന്മദേശമായ മൈസൂര്‍ ജില്ലയ്ക്ക് സമീപമുള്ള പുരാതന മാലെ മഹേദേശ്വര ക്ഷേത്രത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി കിട്ടിയ വെള്ളി ഉപഹാരങ്ങള്‍ നല്‍കിയത്
രഥം നിര്‍മ്മിക്കുന്നതിനായി തനിക്ക് ലഭിച്ച വെള്ളി ഉപഹാരങ്ങള്‍ ക്ഷേത്രത്തിന് നല്‍കി സിദ്ധരാമയ്യ



ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്ന അമിത് ഷായുടെ വിമര്‍ശനത്തിന് പിന്നാലെ തനിക്ക് കിട്ടിയ വെള്ളി ഉപഹാരങ്ങള്‍ ക്ഷേത്രത്തിന് സംഭാവന നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ ജന്മദേശമായ മൈസൂര്‍ ജില്ലയ്ക്ക് സമീപമുള്ള പുരാതന മാലെ മഹേദേശ്വര ക്ഷേത്രത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി കിട്ടിയ വെള്ളി ഉപഹാരങ്ങള്‍ നല്‍കിയത്

ക്ഷേത്രവികസന സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വിവധ സംഘടനകളില്‍ നിന്നും തനിക്ക് കിട്ടിയ വെള്ളി ഉപഹാരങ്ങള്‍ നല്‍കാനുള്ള തീരുമാനം. അമ്പലത്തിലേക്ക് രഥം നിര്‍മ്മിക്കുന്നതിനായി 400 കിലോ ഗ്രാം വെള്ളിയുടെ ആവശ്യമുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് വെള്ളി ഉപഹാരങ്ങള്‍ ക്ഷേത്രത്തിന് നല്‍കാനുളഌതീരുമാനം

ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് സര്‍്ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com