യൂബറും ഒലയും ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് കേന്ദ്രം

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദ്ധേശം നല്‍കിയിരിക്കുന്നത്.
യൂബറും ഒലയും ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് കേന്ദ്രം

ഡെല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ യൂബറും ഒലയും ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദ്ധേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തിനു നേരെയുണ്ടാകാനിടയുള്ള അട്ടിമറികള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ യാത്രകള്‍ സംബന്ധിച്ച് സഹയാത്രികര്‍ക്കോ ടാക്‌സി െ്രെഡവര്‍മാര്‍ക്കോ വിവരം ലഭിക്കുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്. വ്യക്തിവിവരങ്ങളും ലക്ഷ്യസ്ഥാനങ്ങളും ചോരുന്നത് വഴി രാജ്യത്തിന് നേര്‍ക്ക് പലവിധത്തിലുള്ള അക്രമണങ്ങള്‍ ഉണ്ടായേക്കാം എന്നതിനാലാണ് ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്.

സുരക്ഷാ മുന്‍കരുതലുകള്‍ എന്ന നിലയ്ക്ക് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലും പ്രതിരോധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com