റിപബ്ലിക് ടിവിയുടെ മൈക്ക് എടുത്തു മാറ്റാന്‍ പറഞ്ഞു; മാധ്യമ പ്രവര്‍ത്തകര്‍ ജിഗ്നേഷ് മേവാനിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു

റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍
റിപബ്ലിക് ടിവിയുടെ മൈക്ക് എടുത്തു മാറ്റാന്‍ പറഞ്ഞു; മാധ്യമ പ്രവര്‍ത്തകര്‍ ജിഗ്നേഷ് മേവാനിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു

ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ അവസാനിപ്പിക്കേണ്ടിവന്നു. 

ചെന്നൈ ഖഇദ്-ഇ മിലാഅത്ത് ഇന്റര്‍നാഷ്ണല്‍ മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജിഗ്നേഷ്. 

ജിഗ്നേഷിന്റെ സമീപത്തെ ടേബിളില്‍ മാധ്യമ പ്രവര്‍ത്തകര്‍ മൈക്കുകള്‍ ഘടിപ്പിച്ചു. അപ്പോഴാണ് റിപബ്ലിക് ടിവിയുടെ മൈക്ക് ജിഗ്നേഷിന്റെ ശ്രദ്ധയില്‍ പെടുന്നത്. 'റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആരാണ്?  എനിക്കദ്ദേഹത്തോട് സംസാരിക്കാന്‍ താത്പര്യമില്ല' ജിഗ്നേഷ് പറഞ്ഞു. 

ഇതൊരു ജനറല്‍ ഡിബേറ്റാണെമന്നും എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യു അല്ലെന്നും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ജിഗ്നേഷ് ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. റപബ്ലിക് ടിവി ജേര്‍ണലിസ്റ്റുകളോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മൈക്ക് അവിടെ ഇരിക്കണമെന്നും എടുത്തു മാറ്റണമെന്നും നിങ്ങള്‍ക്ക് ഡിമാന്റ് ചെയ്യാന്‍ കഴിയില്ലാ എന്നായിരുന്നു മറ്റു മാധ്യമപ്രവര്‍ത്തകരുടെ മറുപടി. റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു. 

റിപബ്ലിക് ടിവിയുടെ അതിരുകടന്നുള്ള അക്രമ സ്വഭാവം മൂലം ഇതിന് മുമ്പും പല പരിപാടികളില്‍ നിന്നും അവരുടെ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപബ്ലിക് ടിവിയുടെയും ടൈംസ് നൗവിന്റെയും റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റിപബ്ലിക് ടിവിയെ ബഹിഷ്‌കരിച്ചിരിക്കുകയാണഅ്. പലരും റിപബ്ലിക് ടിവി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com